മഴ പെയ്യാനായി തവളക്കല്യാണം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 14, 2024
- 1 min read

മഴദേവതകളെ പ്രീതിപ്പെടുത്താൻ ഉത്തർ പ്രദേശിലെ വാരണാസിയിൽ തവളകളുടെ കല്യാണം നടത്തി. ഉത്തരേന്ത്യയിലെ ഉഷ്‍ണതരംഗത്തിന് അറുതി വരുത്തി മഴ പെയ്യാനാണ് മഴദേവതകളെ പ്രീതിപ്പെടുത്തുന്നത്. പരമ്പരാഗത വിവാഹ വസ്ത്രങ്ങളും മാംഗല്യ മാലകളും അണിയിച്ചാണ് ആൺതവളയുടെയും പെൺതവളയുടെയും വിവാഹം നടത്തിയത്.
മഴയുടെ വരവിന് തവളകളുമായി ബന്ധമുണ്ടെന്നാണ് വിശ്വാസം. മഴയുടെ വരവ് അറിയിച്ചുള്ള തവളകളുടെ കരച്ചിൽ പാടങ്ങളിൽ കേൾക്കുന്നത് പതിവാണ്. മഴ കിട്ടാതെ വരുമ്പോൾ മഴദേവതകളുടെ പ്രീതിക്കായി തവളക്കല്യാണം നടത്തുന്നത് ഉത്തരേന്ത്യൻ കർഷക സമൂഹങ്ങളുടെ വിശ്വാസത്തിന്‍റെ ഭാഗമാണ്.
പൂജാരിയുടെ കാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത സ്ത്രീകൾ പരമ്പരാഗത വിവാഹ ഗീതങ്ങൾ ആലപിച്ചു.










Comments