top of page

മലയാളഭാഷാ പഠനകേന്ദ്രങ്ങളുടെ പ്രവേശനോത്സവം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jul 18
  • 1 min read
ree

മഹാവീർ എൻക്ലാവിൽ ഉള്ള രാധാമാധവം ബാലഗോകുലത്തിന് കീഴിലുള്ള മലയാളഭാഷാ പഠനകേന്ദ്രങ്ങളുടെ പ്രവേശനോത്സവം ഞായറാഴ്ച (13/07/25) ന് നടന്നു. പ്രവേശനോത്സവം, കവിയും ലോകസഭ ജോയിന്റ് ഡയറക്ടറുമായ വിജു കെ നാരായണൻ ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ഡൽഹി ചാപ്റ്റർ കോർഡിനേറ്റർ സുശീൽ കെ സി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. മലയാളം മിഷൻ ഡൽഹി ചാപ്റ്റർ വൈസ് പ്രസിഡന്റ്‌ വിജയകുമാർ, ബാലഗോകുലം ഡൽഹി അധ്യക്ഷൻ പി കെ സുരേഷ് എന്നിവർ ആശംസകൾ അറിയിച്ചു. ബാലഗോകുലം ദക്ഷിണ മദ്ധ്യ മേഖല അധ്യക്ഷൻ സജീവ് കുമാർ വി എസ്

ree

ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. ബാലഗോകുലം ഡൽഹിയിൽ എൻ സി ആർ സഹ രക്ഷാധികാരി മോഹനകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാലഗോകുലം അധ്യക്ഷ ലഞ്ചു വിനോദ് സ്വാഗതവും മലയാളം ക്ലാസ്സ്‌ സംയോജക ധന്യ വിപിൻ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page