top of page

മലയാളത്തിലെ പഴയ ഹിറ്റുകളുടെ പെരുമഴക്കാലം

  • ഫിലിം ഡെസ്ക്
  • May 16, 2024
  • 1 min read



ree

മോഹൻലാൽ നായകനായ സ്‍ഫടികത്തിന്‍റെ റീ-മേക്ക് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയതോടെ പഴയകാല ഹിറ്റുകൾ പലതും റീ-റിലീസിന് ഒരുങ്ങുന്നു. 4K യിലും ഡോൾബി അറ്റ്‍മോസിലും സാങ്കേതിക മാറ്റങ്ങൾ വരുത്തിയാണ് പതിറ്റാണ്ടുകൾക്ക് മുമ്പ് തീയേറ്ററുകളെ ഇളക്കിമറിച്ച പത്തോളം ഹിറ്റുകൾ റിലീസിന് തയ്യാറെടുക്കുന്നത്. ഒരു വടക്കൻ വീരഗാഥ, മണിച്ചിത്രത്താഴ്, ദേവാസുരം, ആറാം തമ്പുരാൻ എന്നിവ അവയിൽ പെടും.




ree

മലയാളത്തിലെ ഇതിഹാസ ചിത്രമായ ഒരു വടക്കൻ വീരഗാഥ 35 വർഷത്തിന് ശേഷം പുത്തൻ മികവിലും തികവിലും പുറത്തിറക്കുന്നത് എസ്.ക്യൂബ് ഫിലിംസ് ആണ്. പ്രാഥമികമായ മിനുക്കുപണികൾ പൂർത്തിയായിട്ടുണ്ട്. 31 വർഷം മുമ്പ് പ്രേക്ഷക മനസ്സ് കീഴടക്കിയ മണിച്ചിത്രത്താഴിന്‍റെ റീ-മാസ്റ്ററിംഗ് അവസാന ഘട്ടത്തിലാണ്. മാറ്റിനി നൗ ആണ് പുത്തൻ രൂപത്തിന് നേതൃത്വം നൽകുന്നത്. കാലാപാനി, വല്യേട്ടൻ മുതലായ വേറെ കുറെ ചിത്രങ്ങളും മാറ്റിനി നൗ റീ-റിലീസിന് ഒരുക്കുന്നുണ്ട്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഇവയിൽ മിക്കവയും തീയേറ്ററുകളിൽ എത്തിക്കാനുള്ള തയ്യാറെടുപ്പുകൾ തകൃതിയായി നടക്കുന്നു.


Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page