മലയാളം സിനിമയിൽ മോശം അനുഭവമുണ്ടായെന്ന് 'വൈശാലി'
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 30, 2024
- 1 min read

മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നതാണ് സിനിമ തന്നെ വേണ്ടെന്നു വച്ചതെന്ന് സൂപ്പർ ഹിറ്റ് ചിത്രമായ വൈശാലിയിലെ നായിക സുപർണ ആനന്ദ്. മലയാളികൾക്ക് മറക്കാനാകാത്ത കഥാപാത്രത്തെയാണ് വൈശാലിയിലൂടെ സുപർണ സമ്മാനിച്ചത്. ഞാൻ ഗന്ധർവൻ എന്ന ചിത്രത്തിലും അഭിനയിച്ചു. കാസ്റ്റിംഗ് കൗച്ച് പോലുള്ള പ്രശ്നങ്ങൾ നേരത്തെ മുതൽ ഉണ്ടെന്നും സ്ത്രീകൾക്ക് പലവിധ സമ്മർദ്ദങ്ങൾ ഉണ്ടാകാറുണ്ടെന്നും അവർ പറഞ്ഞു. അതേസമയം ദുരനുഭവങ്ങളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്താനില്ലെന്നും അവർ വ്യക്തമാക്കി. പേരുകൾ വെളിപ്പെടുത്തി മുന്നോട്ടു വരുന്നവർ കാണിക്കുന്ന ധൈര്യത്തെ അവർ അഭിനന്ദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് മമ്മുട്ടിയും മോഹൻലാലും പ്രതികരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഭരതൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം വൈശാലി 1989 ഡിസംബർ 25 നാണ് റിലീസ് ചെയ്തത്. നായികയായി അഭിനയിച്ച സുപർണയും നായകനായി അഭിനയിച്ച സഞ്ജയ് മിത്രയും തമ്മിൽ 1997 ൽ വിവാഹിതരായി. രണ്ട് മക്കളുണ്ട്. 2008 ൽ അവർ വിവാഹമോചനം നേടി വേർപിരിഞ്ഞു.










Comments