മലയാളിയുടെ വീട്ടിൽ മോഷണം
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 3, 2024
- 1 min read

ഡൽഹിയിൽ തനിച്ച് താമസിക്കുന്ന മലയാളി സ്ത്രീയുടെ വീട്ടിൽ മോഷണം. വസന്ത് കുഞ്ജ് പോലീസ് സ്റ്റേഷൻ പരിധിയിലെ മസൂദ്‍പൂർ ഹരിജൻ ബസ്‍തിയിലാണ് സംഭവം. സ്വർണ മാലയും വളയും ഡയമണ്ട് റിംഗും, മൊബൈൽ ഫോണും, വാച്ചുമാണ് മോഷണം പോയത്. സന്തോഷ് കുമാരി വീട് പൂട്ടി ജോലിക്ക് പോയ സമയം നോക്കിയാണ് മോഷ്‍ടാവ് വീട് കുത്തിത്തുറന്ന് അകത്ത് കടന്നത്. ഏപ്രിൽ 30 നാണ് മോഷണം നടന്നത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
സന്തോഷ് കുമാരിയുടെ ഭർത്താവ് ഷിജു ഇപ്പോൾ നാട്ടിലാണ്.










Comments