മലയാളം മിഷൻ പ്രേവേശനോത്സവം നടത്തി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 14
- 1 min read

ഡൽഹി / ആശ്രം:- പാഞ്ചജന്യം, മണിപുഷ്പകം, സുഘോഷം എന്നീ പഠന കേന്ദ്രങ്ങളുടെ പ്രേവേശനോത്സവം ആശ്രം ഡി എം എ ഹാളിൽ വെച്ച് നടത്തി. മലയാളം മിഷൻ കോർഡിനേറ്റർ ആയ ശ്രീമതി രജനി രാജീവ് മുഖ്യ അതിഥി ആയിരുന്നു. രജനി രാജീവ് ഉൽഘാടനം ചെയ്ത യോഗത്തിൽ ബാലഗോകുലം സംസ്ഥാന സെക്രട്ടറി ശ്രീ ബിനോയ് ശ്രീധരൻ, മനോജ് പി, മഞ്ജുഷ സാലിഷ്, റോയ് ഡാനിയേൽ, നിഷ ഷിബു, ശ്രീകല അനിൽ, നിഷ ജയചന്ദ്രൻ എം എസ്സ് ജയിൻ, ശിവകുമാർ എന്നിവർ പ്രസംഗിച്ചു. മലയാളം മിഷൻ പരീക്ഷ പാസ്സായ കുട്ടികളെ അനുമോദിക്കുകയും സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു










Comments