top of page

മലിനീകരണത്തിൽ ഡൽഹിയുടെ സ്ഥാനം രാജ്യത്തിന് അപമാനം: LG

  • പി. വി ജോസഫ്
  • Mar 21, 2024
  • 1 min read


ree

: അന്തരീക്ഷ മലിനീകരണത്തിന്‍റെ കാര്യത്തിൽ ഡൽഹി ഒന്നാമതെന്ന റിപ്പോർട്ട് രാജ്യത്താനാകെ അപമാനമാണെന്ന് ലഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്‌സേന. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് എഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നഗരത്തിൽ മലിനീകരണ തോത് ഈ വിധത്തിൽ ഉയർന്നു നിൽക്കുന്നത് പൊതുജനാരോഗ്യത്തിന് ഹാനികരമാണെന്നും അടിയന്തര നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടിലാണ് ഡൽഹിക്ക് ലോകത്തിലെ ഏറ്റവും കൂടുതൽ മലിനീകരണമുള്ള തലസ്ഥാന നഗരമെന്ന സ്ഥാനം നൽകിയിരിക്കുന്നത്.

ഡൽഹിയെ മാതൃകാ നഗരമാക്കുമെന്ന ആം ആദ്‍മി പാർട്ടി ഗവൺമെന്‍റിന്‍റെ അവകാശവാദം പുകമഞ്ഞിൽ പൊതിഞ്ഞിരിക്കുകയാണെന്ന് കത്തിൽ ലഫ്റ്റനന്‍റ് ഗവർണർ പരിഹസിച്ചു

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page