മറിമായം ടീം വെള്ളിയാഴ്ച്ച വെള്ളിത്തിരയിൽ
- ഫിലിം ഡെസ്ക്
- Jul 24, 2024
- 1 min read

സാമൂഹ്യ വിഷയങ്ങൾ ഹാസ്യാത്മകമായി അവതരിപ്പിച്ച് ജനശ്രദ്ധ പിടിച്ചുപറ്റിയ "മറിമായം" ടീം വെള്ളിത്തിരയിലെത്തുന്നു. "പഞ്ചായത്ത് ജെട്ടി" ജൂലൈ 26 വെള്ളിയാഴ്ച്ച തീയേറ്ററുകളിലെത്തും. ടെലിവിഷൻ സ്‍ക്രീനിലൂടെ കുടുംബപ്രേക്ഷകരുടെ ഹൃദയം കവർന്ന ടീമിന്‍റെ ബിഗ് സ്‍ക്രീൻ അരങ്ങേറ്റമാണ് ഇത്. മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ഒരുക്കുന്ന ചിത്രത്തിൽ അവർക്ക് പുറമെ നിയാസ് ബക്കർ, ഉണ്ണിരാജ്, വിനോദ് കോവൂർ, സ്‍നേഹ ശ്രീകുമാർ, മണി ഷൊർണ്ണൂർ, രാഘവൻ, റിയാസ്, സജിൻ, ശെന്തിൽ, അരുൺ പുനലൂർ, ആദിനാട് ശശി, ഉണ്ണി നായർ, രചനാ നാരായണൻകുട്ടി, വീണാ നായർ, രശ്‍മി അനിൽ, കുളപ്പുള്ളി ലീല, സേതുലക്ഷ്‍മി, ഷൈനി സാറ, പൗളി വത്സൻ എന്നിവർ അണിനിരക്കുന്നു.
സപ്‍ത തരംഗ് ക്രിയേഷൻസും, വിനോദ് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.










Comments