മയൂർ വിഹാർ 1 സെന്റ് മേരീസ് പള്ളി തിരുന്നാളിന് തുടക്കമായി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 6
- 1 min read
..

ഡൽഹി മയൂർ വിഹാർ ഫേസ് -1 സെന്റ് മേരീസ് പള്ളിയിലെ വിശുദ്ധ ദൈവാമാതാവിന്റെ പിറവി തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി. തിരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് ഫോറോനാ വികാരി ഫാ. അബ്രഹാം ചെമ്പോറ്റിക്കൽ പതാക ഉയർത്തി. ഇടവക വികാരി ഫാ. ആൽബർട്ട് ഭരണികുളങ്ങര നേതൃത്വം നൽകി. തുടർന്ന് ദിവ്യ ബലി, വചന ശുഷ്രൂഷ, നൊവേന ലദീഞ് എന്നിവക്ക് ശേഷം ഇടവകങ്ങൾ പങ്കെടുത്ത 'കലാസന്ധ്യ' അരങ്ങേറി.
പ്രധാന തിരുന്നാൾ ദിവസമായ സെപ്റ്റംബർ 7 നു രാവിലെ 8.30 നു ആരംഭിക്കുന്നതിരുക്കർമ്മങ്ങൾക്ക് ഫാരിദാബാദ് രൂപത ചാൻസലർ ഫാ. മാർട്ടിൻ പലമറ്റം മുഖ്യകർമ്മികനായിരിക്കും. ആഘോഷമായ ദിവ്യബലി, നൊവേന, ലദീഞ്ഞ, ചെണ്ടമേളം, പ്രദീക്ഷണം, സ്‌നേഹ വിരുന്ന്എന്നിവ ഉണ്ടായിരിക്കും. അടിമ മാതാവിന്റെ കിരീടധാരണം എന്നിവക്ക് സൗകര്യം ഉണ്ടായിരിക്കും.










Comments