top of page

മമ്മുട്ടിയുടെ "വല്ല്യേട്ടൻ" വീണ്ടും തീയേറ്ററുകളിലേക്ക്

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Nov 12, 2024
  • 1 min read
ree

രഞ്ജിത്ത് തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രം വല്ല്യേട്ടൻ റീ-റിലീസിന് ഒരുങ്ങുന്നു. മമ്മുട്ടി അവതരിപ്പിക്കുന്ന അറയ്ക്കൽ മാധവനുണ്ണിയുടെ തകർപ്പൻ ഡയലോഗുകൾ ഇനി ഡോൾബി ശബ്‍ദ മികവോടെ ആരാധകർക്ക് ആസ്വദിക്കാം. 2000 സെപ്റ്റംബറിൽ റിലീസ് ചെയ്ത ചിത്രം രഞ്ജിത്ത് - ഷാജി കൈലാസ് കൂട്ടുകെട്ടിലെ ആദ്യ ചിത്രമായിരുന്നു. 24 വർഷത്തിന് ശേഷം മാറ്റിനി നൗ ആണ് അടുത്ത വർഷം ഓണത്തിന് 4k ദൃശ്യമികവിൽ തീയേറ്ററുകളിൽ എത്തിക്കുക. സിദ്ദിഖ്, മനോജ് കെ. ജയൻ, ഇന്നസന്‍റ്, കലാഭവൻ മണി, എൻ.എഫ്. വർഗ്ഗീസ്, ശോഭന, പൂർണിമ എന്നിങ്ങനെ നീണ്ട താരനിര അണിനിരക്കുന്ന ചിത്രം അമ്പലക്കര ഫിലിംസിനു വേണ്ടി ബൈജു അമ്പലക്കരയും, അനിൽ അമ്പലക്കരയും ചേർന്നാണ് നിർമ്മിച്ചത്.

ree

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page