top of page

"മമ്മി ഈസ് ബാഡ്, എന്‍റെ ഐസ്ക്രീം തിന്നു"; 4 വയസുകാരൻ പോലീസിനെ വിളിച്ചു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Mar 11
  • 1 min read

ree

പരാതിക്കാരനായ 4 വയസുകാരൻ പോലീസ് ഉദ്യോഗസ്ഥരോടൊപ്പം


അമേരിക്കയിൽ വിസ്‍കോൺസിനിലാണ് 4 വയസുകാരൻ എമർജൻസി നമ്പറായ 911 ൽ വിളിച്ചത്. "മമ്മി ഈസ് ബാഡ്" എന്നാണ് അവൻ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞത്. അവനായി വാങ്ങിയ ഐസ്ക്രീം അമ്മ തിന്നുവെന്നാണ് ഫോണെടുത്ത പോലീസ് കേട്ട പരാതി. അമ്മയെ കൊണ്ടുപോയി ലോക്കപ്പിൽ ഇടണമെന്ന ആവശ്യവും അവൻ ഉന്നയിച്ചു. സംഭാഷണം കേട്ട് ഞെട്ടിയ അമ്മ ഫോൺ പിടിച്ചു വാങ്ങി. അമ്മ ഫോണിൽ സംസാരിക്കാൻ അവൻ സമ്മതിച്ചില്ല. കോൾ റിക്കാർഡ് ചെയ്ത് പരാതി രേഖപ്പെടുത്തിയതിനാൽ പോലീസിന് കേസ് അന്വേഷിക്കാതെ തരമില്ല. "ഞാൻ അവന്‍റെ ഐസ്ക്രീം കഴിച്ചു. അതിനായിരിക്കും അവൻ വിളിച്ചത്" - അമ്മ പറഞ്ഞതും പോലീസ് റിക്കാർഡ് ചെയ്തു.


നാല് വയസുകാരൻ പോലീസിനെ വിളിക്കാൻ അതുതന്നെയാണോ കാരണമെന്ന് ഉറപ്പിക്കാൻ രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥർ അവന്‍റെ വീട്ടിലെത്തി. അപ്പോഴും അമ്മയെ ജയിലിൽ അടയ്ക്കണമെന്ന ആവശ്യത്തിൽ നാല് വയസുകാരൻ ഉറച്ചുനിന്നു. എന്നാൽ പോലീസ് നടത്തിയ അനുനയ സംഭാഷണം ഫലിച്ചു. ഐസ്ക്രീം കിട്ടിയാൽ മതിയെന്ന് അവൻ ആവശ്യം മയപ്പെടുത്തി. കോംപ്രമൈസാക്കി പോയ പോലീസുകാർ കുറേ കഴിഞ്ഞ് രണ്ട് സ്‍കൂപ്പ് ഐസ്ക്രീമുമായി അവന്‍റെയടുത്ത് എത്തിയതോടെ കേസ് രമ്യമായി പര്യവസാനിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page