top of page

മനുഷ്യജീവന് സംരക്ഷണം ഉറപ്പാക്കണം : മാർ ഐറേനിയോസ്

  • Writer: VIJOY SHAL
    VIJOY SHAL
  • Apr 12, 2024
  • 1 min read


ree

: മനുഷ്യജീവനും, സ്വത്തിനും സംരക്ഷണം ഉറപ്പാക്കുവാൻ ഉത്തരവാദിത്വപ്പെട്ടവർ ശ്രദ്ധിക്കണമെന്നും വനനിയമങ്ങളുടെ വിഷയത്തിൽ തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും മലങ്കര കത്തോലിക്കാ സഭാ പത്തനംതിട്ട രൂപതാധിപൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്താ പറഞ്ഞു. വന്യജീവികളുടെ ആക്രമണത്തിൽ നിന്നും മനുഷ്യൻ്റെ ജീവനും സ്വത്തും സംരക്ഷിക്കുക, വനനിയമങ്ങളിൽ കാലോചിതമായ പരിഷ്കാരങ്ങൾ വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ കൗൺസിൽ ഓഫ് ചർച്ച്സ് കറൻ്റ് അഫേഴ്സ് കമ്മീഷൻ്റെ നേതൃത്വത്തിൽ നടന്ന ഏകദിന ഉപവാസം ഉദ്ഘടാനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയോര മേഖലയിലെ ജനത നൊമ്പരപ്പെട്ടും ഭീതിയോടും ജീവിക്കുന്ന ഈ കാലഘട്ടത്തിൽ വനനിയമങ്ങളിൽ കാലോചിതമായി മാറ്റം വരുത്തുവാൻ ഭരണാധികാരികൾ തയ്യറാകണം മെത്രാപ്പോലീത്താ അഭിപ്രായപ്പെട്ടു.

കെ.സി.സി പ്രസിഡൻ്റ് അഭി. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. കെ.സി.സി മുൻ പ്രസിഡൻ്റ് ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ, മാർത്തോമ്മാ സഭാ അടൂർ ഭദ്രാസനാധിപൻ അഭി. മാത്യൂസ് മാർ സെറാഫീം എപ്പിസ്കോപ്പാ, മലങ്കര സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, കെ.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഡോ. പ്രകാശ് പി. തോമസ്, കെ.സി.സി കറൻ്റ് അഫേഴ്സ് കമ്മീഷൻ ചെയർമാൻ ജോജി പി. തോമസ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ നിതിൻ മണക്കാട്ടുമണ്ണിൽ, സോൺ സെക്രട്ടറി അനീഷ് തോമസ്, എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ ലിനോജ് ചാക്കോ, സ്മിജു ജേക്കബ്, റ്റിറ്റിൻ തേവരുമുറിയിൽ, ഫാ. ജോബിൻ ശങ്കരത്തിൽ, ഫാ. ഒ.എം ശമുവേൽ, ഫാ. സ്കോട്ട് സ്ലീബാ പുളിമൂടൻ, ഫാ. ബിബിൻ കെ. യോഹന്നാൻ, ജനകീയ സംരക്ഷണ സമിതി കൺവീനർ ഗോപിനാഥൻ നായർ, ഫാ. ബന്യാമിൻ ശങ്കരത്തിൽ, റവ. നോബിൻ സാം ചെറിയാൻ, ഫാ. അഖിൽ വർഗീസ്, ഫാ. വർഗീസ് ചാമക്കാലയിൽ, ഫാ. ഐവാൻ പുത്തൻപറമ്പിൽ, ഫാ. വർഗീസ് ചാമക്കാലയിൽ, ഫാ. തോമസ് നെടുമ്പകുഴിയിൽ, കവി ബ്രൈറ്റ് മാമ്മൻ, മോനി മുട്ടുമണ്ണിൽ, ജോയിക്കുട്ടി ചെടിയാത്ത്, മത്തായി ജോഷ്വാ, എം. എൻ മത്തായി, ജോൺ കിഴക്കേതിൽ എന്നിവർ പ്രസംഗിച്ചു. വിവിധ സഭകളിലെ മെത്രാപ്പോലീത്തന്മാർ, സഭാ സ്ഥാനികൾ, വൈദികർ, നാട്ടുകാർ എന്നിവരുടെ ഒപ്പുകൾ ശേഖരിച്ച് ഈ ആവശ്യങ്ങൾ ഉന്നയിച്ച് രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ, മുഖ്യമന്ത്രി, കേന്ദ്ര - സംസ്ഥാന വനം വകുപ്പ് മന്ത്രിമാർ, ദേശീയ - സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ അദ്ധ്യക്ഷന്മാർ എന്നിവർക്ക് നിവേദനം നൽകും.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page