top of page

മന്ത്രി കിരൺ റിജിജുവുമായി CBCI സംഘം കൂടിക്കാഴ്ച്ച നടത്തി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Nov 7, 2024
  • 1 min read
ree

കേന്ദ്ര ന്യൂനപക്ഷ - പാർലമെൻ്ററികാര്യ മന്ത്രി കിരൺ റിജിജുവുമായി അദ്ദേഹത്തിൻ്റെ വസതിയിൽ സിബിസിഐ ഡെപ്യൂട്ടി സെക്രട്ടി ജനറൽ റവ. ഡോ. മാത്യു കോയിക്കൽ, സിബിസിഐ പിന്നോക്ക - ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള കാര്യാലയത്തിൻ്റെ സെക്രട്ടറി റവ. ഫാ. വിജയ് നായക് CM എന്നിവർ നേരിൽ കൂടിക്കാഴ്ച്ച നടത്തി. സൗഹൃദപരമായ ഈ കൂടിക്കാഴ്ച്ചയിൽ ക്രിസ്ത്യാനികൾക്ക് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകൾ, ദളിത് പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങൾ, ക്രൈസ്തവ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ മുതലായവ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. ന്യൂനപക്ഷത്തിനുവേണ്ടിയുള്ള മന്ത്രിയെന്ന നിലയിൽ ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷമായ ക്രിസ്തീയ വിഭാഗങ്ങൾക്ക് ആവശ്യമായ പരിരക്ഷകളും അവർക്കുള്ള അവകാശങ്ങളും നേടിയെടുക്കുവാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page