top of page

മകന്‍റെ 'മംഗൾ സേവാ ശപഥം'; ഗൗതം അദാനിക്ക് അഭിമാനം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Feb 5
  • 1 min read
ree

ഗൗതം അദാനിയുടെ മകൻ ജീത്ത് അദാനിയുടെ വിവാഹം ഫെബ്രുവരി 7 നാണ്. ദിവാ ജെയ്‌മിനാണ് വധു. വിവാഹത്തോട് അനുബന്ധിച്ച് വരനും വധുവും എടുത്തിരിക്കുന്ന ഒരു ശപഥം തന്നെ അത്യന്തം സന്തോഷിപ്പിക്കുന്നുവെന്ന് ഗൗതം അദാനി സമൂഹ മാധ്യമമായ എക്‌സിലെ പോസ്റ്റിലൂടെ അറിയിച്ചു. ഭിന്നശേഷിക്കാരായ 500 സഹോദരിമാർക്ക് വിവാഹത്തിനായി 10 ലക്ഷം രൂപ വീതം ഓരോ വർഷവും സഹായധനം നൽകുമെന്നാണ് അവരെടുത്ത തീരുമാനം.


ഭിന്നശേഷിക്കാരായ അനേകം പെൺമക്കൾക്കും അവരുടെ മാതാപിതാക്കൾക്കും ഈ തീരുമാനം അഭിമാനകരവും ആനന്ദകരവും ആയിരിക്കുമെന്നതിൽ തനിക്ക് ചാരിതാർത്ഥ്യമുണ്ടെന്ന് ഗൗതം അദാനി പറഞ്ഞു. ഈ രീതിയിൽ മുന്നോട്ടു പോകാൻ ഈശ്വരൻ അവരെ അനുഗ്രഹിക്കട്ടെയെന്ന പ്രാർത്ഥനയോടെയാണ് അദ്ദേഹത്തിന്‍റെ പോസ്റ്റ് അവസാനിക്കുന്നത്.


ഇന്ന് വിവാഹിതരായ 21 സഹോദരിമാരെയും അവരുടെ ഭർത്താക്കന്മാരെയും സന്ദർശിച്ചുകൊണ്ടാണ് ഈ ഉദ്യമത്തിന് ജീത്ത് അദാനി സമാരംഭം കുറിച്ചത്. 27 കാരനായ ജീത്ത് അദാനി ഇപ്പോൾ അദാനി എയർപോർട്ട് ഹോൾഡിംഗ്‌സിന്‍റെ ഡയറക്‌ടറാണ്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page