മാർക്ക് സക്കർബെർഗ് ലോക സമ്പന്നരിൽ രണ്ടാമൻ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 4, 2024
- 1 min read

മെറ്റാ പ്ലാറ്റ്‍ഫോംസിന്‍റെ ഓഹരിവില കുതിച്ചുയർന്നതോടെ മാർക്ക് സക്കർബെർഗ് ഇതാദ്യമായി ലോക സമ്പന്നരിൽ രണ്ടാം സ്ഥാനത്തെത്തി. ബ്ലൂംബെർഗ് ബില്യനെയേർസ് ഇൻഡെക്‌സിലാണ് ഈ സ്ഥാനക്കയറ്റം. ആമസോണിന്‍റെ ജെഫ് ബെസോസിനെ പിന്നിലാക്കിയാണ് സക്കർബെർഗ് മുന്നേറിയത്. ഈ സാമ്പത്തിക വർഷത്തിലെ രണ്ടാം ത്രൈമാസത്തിൽ മെറ്റാ ഷെയറുകൾക്ക് 23 ശതമാനം കുതിപ്പാണ് രേഖപ്പെടുത്തിയത്. വിവിധ കമ്പനികളുടെ ഉടമയായ സക്കർബെർഗിന് മറ്റ് പല കമ്പനികളിലും ഓഹരി പങ്കാളിത്തവും ഉണ്ട്. ലോക സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനം ടെസ്‍ല ഉടമയായ ഇലോൺ മസ്ക്കിനാണ്.
Comments