top of page

മാർ റാഫേൽ തട്ടിൽ പിതാവ് പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തി

  • റെജി നെല്ലിക്കുന്നത്ത്
  • Feb 9, 2024
  • 1 min read
ree

ന്യൂ ഡൽഹി: സീറോ മലബാർ സഭയുടെ തലവനും പിതാവുമായി ഉത്തരവാദിത്വം ഏറ്റെടുത്ത മാർ റാഫേൽ തട്ടിൽ പിതാവ് വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രധാനമന്ത്രിയെ സന്ദർശിച്ച് കൂടിക്കാഴ്ച നടത്തി. ഫരീദാബാദ് രൂപതയിൽ ശനി, ഞായർ ദിവസങ്ങളിൽ നടത്തപ്പെടുന്ന സാന്തോം ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നതിന് എത്തിയ അവസരത്തിലാണ് പ്രധാനമന്ത്രിയെ പിതാവ് സന്ദർശിച്ചത്. സന്ദർശനം തികച്ചും അനൗദ്യോഗികമായിരുമെന്നും ന്യൂനപക്ഷ ക്രൈസ്തവ വിഭാഗങ്ങൾക്ക് എല്ലാവിധ പിന്തുണയും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചുവെന്നും കൂടികാഴ്ചയ്ക്ക് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ മാർ റാഫേൽ തട്ടിൽ പിതാവ് പറഞ്ഞു. പ്രധാനമന്ത്രിയെ സന്ദർശിക്കാൻ ഫരീദാബാദ് രൂപത അദ്ധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര, കേന്ദ്ര മന്ത്രിമാരായ ശ്രീ. വി. മുരളീധരൻ, ശ്രീ. രാജീവ് ചന്ദ്രശേഖർ എന്നിവർ മാർ റാഫേൽ തട്ടിൽ പിതാവിനെ അനുഗമിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page