മാർ റാഫേൽ തട്ടിൽ പിതാവിന് ഡൽഹിയിൽ സ്വീകരണം നൽകി
- റെജി നെല്ലിക്കുന്നത്ത്
- Feb 8, 2024
- 1 min read

ന്യൂ ഡൽഹി : ഫരിദാബാദ് രൂപത ഫെബ്രുവരി 10 & 11 തീയതികളിൽ നടത്തുന്ന സാന്തോം ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നതിനും രൂപത സന്ദർശിക്കുവാനും കടന്നുവന്ന സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മാർ റാഫേൽ തട്ടിൽ പിതാവിനെ ഫരിദാബാദ് രൂപത അധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങരയും കൂരിയ അംഗങ്ങളും ചേർന്ന് ഡൽഹി എയർപോർട്ടിൽ സ്വീകരിച്ചു. തുടർന്ന് കരോൾബാഗിലുള്ള രൂപത കാര്യാലയത്തിൽമാർ റാഫിൽ തട്ടിൽ പിതാവ് ഡൽഹിയിൽ സേവനം ചെയ്യുന്ന വൈദികരെ അഭിസംബോധന ചെയ്തു സംസാരിച്ചു. വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ജസോള ഫാത്തിമ മാതാ ഫൊറോനാ ദേവാലയത്തിൽ വച്ച് രൂപതയിലെ സന്ന്യസ്തരുമായും വൈകിട്ട് 7 മണിക്ക് ഫരീദാബാദ് ക്രിസ്തുരാജ കത്തീഡ്രൽ ദേവാലത്തിൽ വച്ച് രൂപതയിലെ അലമായ പ്രതിനിധികളുമായും അഭിവന്ദ്യ പിതാവ് കൂടിക്കാഴ്ച നടത്തും.










Comments