മാർ തോമസ് തറയിൽ ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 30, 2024
- 1 min read

ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പായി മാർ തോമസ് തറയിൽ തിരഞ്ഞെടുക്കപ്പെട്ടു. 52 കാരനായ അദ്ദേഹം നിലവിൽ സഹായമെത്രാൻ ആണ്. കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ നടക്കുന്ന സിനഡ് സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 75 വയസ് പ്രായമായ നിലവിലെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം വിരമിക്കുന്ന ഒഴിവിലാണ് പുതിയ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്. സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉൾപ്പെടെയുള്ള ബിഷപ്പുമാർ സന്നിഹിതരായ ചടങ്ങിലാണ് പ്രഖ്യാപനം വന്നത്.










Comments