top of page

മോൺ. ജോർജ് ജേക്കബ്ബ് കൂവക്കാട് പുതിയ കർദ്ദിനാൾ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Oct 7, 2024
  • 1 min read

സിറോ മലബാർ സഭയുടെ ചങ്ങനാശ്ശേരി അതിരൂപത അംഗം മോൺ. ജോർജ് ജേക്കബ്ബ് കൂവക്കാടിനെ ഫ്രാൻസീസ് മാർപാപ്പ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തി. 2021 മുതൽ മാർപാപ്പയുടെ വിദേശ യാത്രാ പരിപാടികൾ ഒരുക്കുന്ന ചുമതലക്കാരനായ ഇദ്ദേഹം ചങ്ങനാശ്ശേരി മാമ്മൂട് സ്വദേശിയാണ്. വിവിധ രാജ്യങ്ങളിൽ നിന്നായി മാർപാപ്പ 21 പേർക്കാണ് ഇന്നലെ കർദ്ദിനാൾ പദവി നൽകിയിരിക്കുന്നത്. ഇവരിൽ ഇറാനിൽ നിന്നുള്ള ഒരാളും ഉൾപ്പെടുന്നു. വത്തിക്കാനിൽ ഡിസംബർ 8 ന് അമലോത്ഭവ മാതാവിന്‍റെ തിരുനാളിനോട് അനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ ഔദ്യോഗികമായി അവരെ വാഴിക്കും.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page