top of page

മോഹൻലാലിനെ വിമർശിച്ച 'ചെകുത്താൻ' പോലീസ് കസ്റ്റഡിയിൽ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Aug 9, 2024
  • 1 min read


ree

'ചെകുത്താൻ' എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന അജു അലക്‌സ് പോലീസ് കസറ്റഡിയിൽ. മോഹൻലാലിനെതിരെ യൂട്യൂബിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയതിനാണ് നടപടി. വയനാട്ടിലെ ദുരന്തമേഖലയിൽ മോഹൻലാൽ പട്ടാള യൂണിഫോമിൽ എത്തിയതിനെ ഇയാൾ അസഭ്യഭാഷയിൽ വിമർശിച്ചിരുന്നു. താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സദ്ദിഖിന്‍റെ പരാതിയെ തുടർന്നാണ് തിരുവല്ല പോലീസ് നടപടി എടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page