മോഹൻലാലിന്‍റെ മകളും സിനിമയിലേക്ക്: ജൂഡ് ആന്‍റണിയുടെ 'തുടക്കം' ആദ്യ ചിത്രം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jul 1
- 1 min read

വിസ്‍മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുകയാണ്. ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ആശീർവ്വാദ് സിനിമാസിന്‍റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുമായുള്ള ആയുഷ്ക്കാല പ്രണയബന്ധത്തിനുള്ള ചുവടുവെയ്പ്പാകട്ടെ 'തുടക്കം' എന്ന് മോഹൻലാൽ തന്‍റെ മകൾ മായക്കുട്ടിക്ക് ഇൻസ്റ്റാഗ്രാമിലൂടെ ആശംസ അറിയിച്ചു. നിർമ്മാതാവായ ആന്‍റണി പെരുമ്പാവൂരിന്‍റെ മകനും ചിത്രത്തിലുണ്ട്. വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ലെങ്കിലും മോഹൻലാൽ അതിഥിവേഷത്തിൽ ചിത്രത്തിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.










Comments