മോഹൻലാലിന്‍റെ ദേവദൂതൻ റീ-റിലീസിന് റെഡി
- ഫിലിം ഡെസ്ക്
- Jul 10, 2024
- 1 min read

റീമാസ്റ്റർ ചെയ്ത ദേവദൂതൻ എന്ന മോഹൻലാൽ ചിത്രത്തിന്‍റെ 4K പതിപ്പ് ജൂലൈ 26 ന് തീയേറ്ററുകളിലെത്തും. സിയാദ് കോക്കർ നിർമ്മിച്ച്, സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം 2000 ലാണ് റിലീസ് ചെയ്തത്. കൊച്ചിയിൽ ഇന്നലെ നടന്ന ചടങ്ങിൽ 4K പതിപ്പിന്‍റെ ട്രെയിലർ പുറത്തിറക്കി. സിയാദ് കോക്കർ, സിബി മലയിൽ, മോഹൻലാൽ എന്നിവരും മറ്റ് അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

സിയാദ് കോക്കറിന്‍റെ മകൾ ഉൾപ്പെടെയുള്ള യുവജനങ്ങളുടെ ആവശ്യപ്രകാരമാണ് ചിത്രം റീമാസ്റ്റർ ചെയ്ത് വീണ്ടും റിലീസ് ചെയ്യുന്നതെന്ന് സിബി മലയിൽ പറഞ്ഞു. തന്‍റെ സിനിമകളിൽ ഹൃദയത്തോട് ചേർത്തു വെച്ചിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ദേവദൂതനെന്ന് മോഹൻലാൽ പറഞ്ഞു.










Comments