മോഹൻ ഭഗവത്തിന്‍റെ പരാമർശത്തെ CBCI അപലപിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jan 16
- 1 min read
പ്രണാബ് മുക്കർജ്ജിയെ ഉദ്ധരിച്ച് മോഹൻ ഭഗവത് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളെ CBCI അപലപിച്ചു. ഘർ വാപ്പസി നടത്തിയില്ലെങ്കിൽ ആദിവാസികൾ ദേശവിരുദ്ധരാകുമെന്ന് പ്രണാബ് മുക്കർജ്ജി പറഞ്ഞിട്ടുണ്ടെന്നായിരുന്നു മോഹൻ ഭഗവത് പറഞ്ഞത്. പ്രണാബ് മുക്കർജ്ജി ജീവിച്ചിരുന്നപ്പോൾ എന്തുകൊണ്ടാണ് മോഹൻ ഭഗവത് ഇതേക്കുറിച്ച് സംസാരിക്കാതിരുന്നതെന്ന് CBCI ചോദിച്ചു. രാഷ്‍ട്ര നിർമ്മാണത്തിൽ ക്രൈസ്തവ സമൂഹത്തിന്‍റെ സംഭാവന പ്രസിദ്ധമാണെന്നും, ഇത്തരം ചില പരാമർശങ്ങൾ അവരുടെ അഭിമാനബോധത്തെ ഹനിക്കുന്നതാണെന്നും CBCI പറഞ്ഞു.










Comments