മിഷൻ ഇമ്പോസിബിൾ 8: ഷൂട്ടിംഗ് വീണ്ടും മുടങ്ങി, മൊത്തം ചെലവ് 3,300 കോടി രൂപ കവിഞ്ഞു
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 28, 2024
- 1 min read

ബിഗ് ബജറ്റ് ചിത്രമെന്നു പറഞ്ഞാൽ ഇതാണ്, ഇതു മാത്രമാണ്. ഭാവനക്കുമപ്പുറമുള്ള 3,300 കോടി രൂപയും പിന്നിട്ട് ചെലവിന്‍റെ കാര്യത്തിൽ മുന്നോട്ട് കുതിക്കുകയാണ് മിഷൻ ഇമ്പോസിബിൾ എന്ന
ഹോളിവുഡ് സിനിമ പരമ്പരയുടെ എട്ടാം ഭാഗം. ടോം ക്രൂസ് നായകനായ സിനിമയുടെ ചിത്രീകരണം പല ഘട്ടങ്ങളിലായി പലതവണ തടസ്സപ്പെട്ടിട്ടുണ്ട്. ഏറ്റവും പുതിയ തടസ്സം 250 കോടി രൂപ ചെലവുള്ള ഒരു മുങ്ങിക്കപ്പലിന്‍റെ തകരാറാണ്. അതിന്‍റെ റിപ്പെയറിന് ആഴ്ച്ചകൾ വേണ്ടി വരുമെന്നാണ് പറയപ്പെടുന്നത്. അതുവരെ ചിത്രീകരണം നടക്കില്ല. 2025 മെയ് മാസത്തിൽ റിലീസ് ചെയ്യാനാണ് പദ്ധതിയെങ്കിലും അനിശ്ചിതമായി അത് നീളാനാണ് സാധ്യത.
പാരാമൗണ്ട് പിക്‌ച്ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രം ക്രിസ്റ്റഫർ മക്ഖെറിയാണ് സംവിധാനം ചെയ്യുന്നത്. ഹെയ്‌ലെ ആത്‍വെൽ, റബേക്ക ഫെർഗുസൺ, വനേസ കിർബി എന്നിരാണ് മറ്റ് പ്രമുഖ താരങ്ങൾ.










Comments