top of page

മാറ്റത്തിന് തുടക്കമിട്ട് സ്റ്റാർമർ ബ്രിട്ടീഷ് പ്രധാനമന്ത്രി

  • പി. വി ജോസഫ്
  • Jul 6, 2024
  • 1 min read


ree

തകർപ്പൻ വിജയം നേടിയ ലേബർ പാർട്ടിയുടെ നേതാവ് കെയിർ സ്റ്റാർമറിനെ ബ്രിട്ടനിൽ പ്രധാനമന്ത്രിയായി ചാൾസ് മൂന്നാമൻ രാജാവ് നിയമിച്ചു. ഇന്നലെ രാവിലെയാണ് സ്റ്റാർമർ ബക്കിംഗ്‌ഹാം കൊട്ടാരത്തിലെത്തി രാജാവിനെ കണ്ടത്. പ്രധാനമന്ത്രിയായി നിയമന ഉത്തരവ് നൽകിയ രാജാവിന് ഹസ്തദാനം നൽകി സ്റ്റാർമർ ചുമതലയേറ്റു. ഹസ്തചുംബനം എന്നാണ് ഔപചാരികമായി അറിയപ്പെടുന്നതെങ്കിലും കൈയ്യിൽ ചുംബിക്കുന്ന പതിവില്ല. ഔദ്യോഗിക വസതിയായ ഡൗണിംഗ് സ്ട്രീറ്റിൽ തടിച്ചുകൂടുന്ന ജനങ്ങളെ അഭിസംബോധന ചെയ്യുന്നതാണ് രാഷ്‍ട്രത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തുന്ന ആദ്യത്തെ പ്രസംഗം. "മാറ്റം ഇവിടെ തുടങ്ങുന്നു" എന്ന് പ്രസംഗത്തിൽ സ്റ്റാർമർ പ്രഖ്യാപിച്ചു. അതിന് ശേഷം ഓഫീസിലെത്തി പ്രധാനമന്ത്രി എന്ന നിലയിലുള്ള പ്രവർത്തനം ആരംഭിച്ചു.


നേരത്തെ ഋഷി സുനക് ചാൾസ് രാജാവിനെ കണ്ട് പ്രധാനമന്ത്രി പദത്തിൽ നിന്നുള്ള രാജി സമർപ്പിച്ചിരുന്നു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page