മൂന്നാം ലോക മഹായുദ്ധം ഇന്നോ നാളെയോ തുടങ്ങുമെന്ന് പ്രവചനം
- പി. വി ജോസഫ്
- Aug 4, 2024
- 1 min read

മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിൽ മൂന്നാം ലോക മഹായുദ്ധത്തിന് ഇന്നോ നാളെയോ തുടക്കമാകുമെന്ന് ഇന്ത്യൻ ജ്യോത്സ്യന്‍റെ പ്രവചനം. ഇന്ത്യൻ നൊസ്ട്രാഡമസ് എന്നറിയപ്പെടുന്ന പ്രസിദ്ധ ജ്യോത്സ്യൻ കുഷാൽ കുമാറാണ് ഈ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇസ്രായേൽ ഹമാസ് യുദ്ധവും, റഷ്യ ഉക്രെയിൻ യുദ്ധവും കൃത്യമായി പ്രവചിട്ടുണ്ടെന്നാണ് അവകാശവാദം.

കുഷാൽ കുമാറിന്‍റെ ജ്യോതിഷ ലേഖനങ്ങൾ ലോകത്തെ പ്രമുഖ ജ്യോതിഷ മാഗസിനുകളായ കാലിഫോർണിയയിലെ ദ മൗണ്ടെൻ അസ്ട്രോളജി, ന്യൂയോർക്കിലെ ഹോറോസ്ക്കോപ്പ് എന്നിവയിൽ പ്രസിദ്ധീകരിക്കാറുണ്ട്. ഹരിയാന സ്വദേശിയായ ഇദ്ദേഹം വേദിക് അസ്ട്രോളജിയിലാണ് സ്‍പെഷ്യലൈസ് ചെയ്തിരിക്കുന്നത്.
ലോക മഹായുദ്ധം തുടങ്ങുന്ന തീയതി അദ്ദേഹം ഇതിന് മുമ്പും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തെറ്റിപ്പോയിരുന്നു. 2024 ജൂൺ 18 ആണ് ആദ്യം പ്രഖ്യാപിച്ച തീയതി. അത് നടക്കാതെ പോയപ്പോൾ ജൂലൈ 26 ഉം 28 ഉം പറഞ്ഞിരുന്നു. അതും തെറ്റിയപ്പോഴാണ് ഓഗസ്റ്റ് 4 അല്ലെങ്കിൽ 5 എന്ന പ്രഖ്യാപനം വന്നിരിക്കുന്നത്.
പ്രവചനം ശരിയായാലും ഇല്ലെങ്കിലും മിഡിൽ ഈസ്റ്റ് മേഖലയിൽ സംഘർഷം രൂക്ഷമാകുന്നത് ലോകജനത ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.
Comments