top of page

മാതൃവേദിയുടെ നേതൃത്വത്തിൽ ദിവ്യകാരുണ്യ ആരാധന നടത്തി.

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Aug 4
  • 1 min read

ree

അന്യായമായ കുറ്റങ്ങൾ ആരോപിച്ചു ഛത്തീസ്ഗഡിൽ അറസ്റ്റിലായ സന്യാസിനിമാർക്ക് ജാമ്യം ലഭിച്ചതിന് നന്ദി പ്രകാശിപ്പിക്കുന്നതിനും, അവരുടെ പേരിൽ നിലനിൽക്കുന്ന കേസുകൾ പിൻവലിക്കുന്നതിനുമായി ഫരീദാബാദ് രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ ഫരീദാബാദ് ബിഷപ്പ് ഹൗസിൽ വച്ച് ആഗസ്റ്റ് 3 ന് ദിവ്യകാരുണ്യ ആരാധന നടത്തി.രാവിലെ 8 ന് ഫരീദാബാദ് രൂപതാ അധ്യക്ഷൻ അഭിവന്ദ്യ കുര്യാക്കോസ് ഭരണികുളങ്ങര മെത്രാപ്പോലീത്ത വിശുദ്ധ കുർബാന എഴുന്നള്ളിച്ച് ആരാധനയ്ക്ക് തുടക്കം കുറിച്ചു. രൂപതയിലെ 7 ഫോറോനാകളിൽ നിന്നുള്ള വൈദികരും, സന്യാസിനികളും, വിശ്വാസികളും ആരാധനയിൽ പങ്കുചേർന്നു. വൈകുന്നേരം 5 ന് രൂപത മാതൃവേദി ഡയറക്ടർ ബഹുമാനപ്പെട്ട നോബി കാലാച്ചിറ വിശുദ്ധ കുർബാനയുടെ ആശീർവാദം നൽകി ആരാധനയ്ക്ക് സമാപനം കുറിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page