മൈത്രിയുടെ ഓണാഘോഷം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 13
- 1 min read

ഡൽഹി സർവകലാശാലയിലെ മലയാളി വിദ്യാർഥികളുടെ സംഘടനയായ മൈത്രിയുടെ ആഭിമുഖ്യത്തിൽ തലസ്ഥാന നഗരിയിൽ ഓണാഘോഷം കൊടിയേറുന്നു. ഈ വർഷത്തെ മൈത്രിയോണം 2025 സെപ്റ്റംബർ 14ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 8 മണി വരെ ലോധി റോഡിലെ ആന്ധ്ര അസോസിയേഷൻ ഗോദാവരി ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. പരിപാടിയുടെ മുഖ്യ അതിഥിയായി എത്തുന്നത് സിനിമാതാരം പത്മപ്രിയ ആണ്. മൈത്രി സംഘടനയുടെ ആദ്യകാല സംഘാടകരായ തുഫൈൽ പി.ടി, ഡോക്ടർ ശൈഖ എലിസബത്ത് ജോൺ എന്നിവരാണ് മറ്റ് അതിഥികൾ. വർണ്ണാഭമായ പൂക്കളത്തിന്റെയും ഓണക്കളികളുടെയും ചെണ്ടമേളങ്ങളുടെയും ആരവത്തിൽ ഡൽഹി മലയാളി മങ്കയായി അണിഞ്ഞൊരുങ്ങുന്ന ദിനം. മലയാളി വിദ്യാർഥികളെ ഒന്നിപ്പിക്കുന്ന ഇടമാണ് മൈത്രി. തലസ്ഥാനനഗരിയിലെ വിദ്യാർത്ഥികളുടെ ഓണാഘോഷങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു.
ഓണപ്പാട്ടുകൾ, പൂക്കളം, തിരുവാതിര, നാടൻ കളികൾ, സംഗീത-നൃത്തപരിപാടികൾ തുടങ്ങിയവയിലൂടെ സർവകലാശാലാ വിദ്യാർത്ഥികൾ തങ്ങളുടെ മണ്ണിന്റെ മണ്ണണിയും സാംസ്‌കാരിക മൂല്യങ്ങളുമാണ് തുറന്നുകാട്ടുന്നത്. ഓണസദ്യയും സൗഹൃദ സംഗമങ്ങളും കൊണ്ടു സമ്പന്നമാകുന്ന ഈ ദിനം, ഓണത്തിന്റെ സഹവാസ സന്ദേശം ഉദ്ഘോഷിക്കുന്നതായിരിക്കും










Comments