top of page

മിഡിൽ ഈസ്റ്റ് സർവ്വീസുകൾ നിർത്തിവെച്ച് എയർലൈനുകൾ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Sep 20, 2024
  • 1 min read
ree

ജർമ്മൻ എയർലൈനായ ലുഫ്ത്താൻസ പശ്ചിമേഷ്യയിലെ പല സ്ഥലങ്ങളിലേക്കുള്ള സർവ്വീസുകൾ വീണ്ടും നിർത്തിവെച്ചു. ടെഹ്‌റാൻ, ബെയ്‌റൂട്ട്, ടെൽ അവീവ് എന്നിവിടങ്ങളിലേക്കുള്ള സർവ്വീസുകളാണ് നിർത്തിവെച്ചിരിക്കുന്നത്. മേഖലയിലെ സംഘർഷാവസ്ഥ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ടെഹ്‌റാനിലേക്കും ടെൽ അവീവിലേക്കുമുള്ള സർവ്വീസുകൾ സെപ്റ്റംബർ 24 വരെയും, ബെയ്‌റൂട്ടിലേക്ക് ഒക്‌ടോബർ 26 വരെയുമാണ് നിർത്തിവെച്ചിരിക്കുന്നത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ് ഏറ്റവും മുൻഗണന നൽകുന്നതെന്ന് ലുഫ്ത്താൻസ എയർലൈൻസ് ഒരു പ്രസ്താവനയിൽ അറിയിച്ചു. ബുക്ക് ചെയ്ത യാത്രക്കാർക്ക് പിന്നീടത്തേക്ക് മാറ്റി ബുക്ക് ചെയ്യാം. അല്ലെങ്കിൽ റീഫണ്ടിന് ആവശ്യപ്പെടാം.


എയർ ഫ്രാൻസിന്‍റെ മിഡിൽ ഈസ്റ്റ് സർവ്വീസുകളും നിർത്തി വെച്ചിട്ടുണ്ട്.

Commenti

Valutazione 0 stelle su 5.
Non ci sono ancora valutazioni

Aggiungi una valutazione
bottom of page