top of page

മിഡിൽ ഈസ്റ്റ് ടെൻഷൻ; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Aug 3, 2024
  • 1 min read


ree

ഹമാസിന്‍റെയും ഹെസ്ബുള്ളയുടെയും നേതാക്കളെ ഇസ്രായേൽ വധിച്ച പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമാകുകയാണ്. ഇറാനും അവർ പിന്തുണ നൽകുന്ന ഗ്രൂപ്പുകളും പ്രതികാര നടപടികൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലോകരാജ്യങ്ങൾ ഈ സംഭവവികാസങ്ങൾ സൂക്ഷ്‍മമായി നിരീക്ഷിക്കുകയാണ്. ഇസ്രായേലിലുള്ള ഇന്ത്യക്കാരോട് ജാഗ്രത പുലർത്തണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ലബനോലിലേക്ക് യാത്ര ചെയ്യരുതെന്ന് ബയ്‌റൂട്ടിലെ ഇന്ത്യൻ എംബസ്സി ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. ലബനോനിൽ ഉള്ളവർ അവിടം വിടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.




ree

ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധസാധ്യത കണക്കിലെടുത്ത് ഇസ്രായേലിന് പിന്തുണയുമായി അമേരിക്ക കൂടുതൽ പോർവിമാനങ്ങളും പടക്കപ്പലുകളും അയക്കുന്നുണ്ട്. 3500 സൈനികരുടെ സംഘത്തെയാണ് അയക്കുക.




ree

പല രാജ്യങ്ങളും സംഘർഷ മേഖലകളിലേക്കുള്ള വിമാന സർവ്വീസുകൾ റദ്ദാക്കി. ടെൽ അവീവിലേക്കുള്ള സർവ്വീസുകൾ ഓഗസറ്റ് 8 വരെ നിർത്തിവെച്ചതായി എയർ ഇന്ത്യ ഇന്നലെ അറിയിച്ചിരുന്നു.

Комментарии

Оценка: 0 из 5 звезд.
Еще нет оценок

Добавить рейтинг
bottom of page