മെട്രോ സ്റ്റേഷനിൽ തങ്ങണോ? റിലാക്‌സ്, പോഡ് ഹോട്ടൽ റെഡി
- പി. വി ജോസഫ്
- Apr 3
- 1 min read

ന്യൂഡൽഹിയിൽ എത്തുന്നവർക്ക് രാത്രി താമസിക്കാനോ, അൽപ്പനേരം വിശ്രമിക്കാനോ ഇനി വേറൊരിടത്തും അന്വേഷിച്ച് സമയം കളയേണ്ടതില്ല. ഡൽഹി മെട്രോ റയിൽ കോർപ്പറേഷൻ (DMRC) പോഡ് ഹോട്ടൽ ലോഞ്ച് ചെയ്തു. ന്യൂഡൽഹി മെട്രോ സ്റ്റേഷനിലാണ് ഇപ്പോൾ ഈ സൗകര്യം ലഭിക്കുക. മെട്രോസ്റ്റേ എന്ന സൗകര്യത്തിന് വെറും 400 രൂപയാണ് പ്രാരംഭ നിരക്ക്. ന്യൂഡൽഹി റയിൽവേ സ്റ്റേഷനിൽ എത്തുന്നവർക്കും, എയർപോർട്ട് ലൈനിൽ വിമാനത്താവളത്തിലേക്ക് പോകുന്നവർക്കുമൊക്കെ ഇത് പ്രയോജനകരമാകും.
എയർ കണ്ടീഷനിൽ സുഖമായി ഉറങ്ങാൻ ബങ്ക് ബെഡ് ഉണ്ടാകും. സാധനങ്ങൾ ഭദ്രമായി പേഴ്‌സണൽ ഡിജിറ്റൽ ലോക്കറിൽ സൂക്ഷിക്കാം. സ്ത്രീകൾക്ക് പ്രത്യേകം ഡോർമിറ്ററി ഉണ്ട്. വൈഫൈ എപ്പോഴും ലഭിക്കും. കോ-വർക്കിംഗ് സ്‍പേസ് ഉള്ളതിനാൽ ഓഫീസിലെ ജോലി ചെയ്യേണ്ടവർക്കും സൗകര്യമാണ്. മാത്രമല്ല, കാരംസ് പോലുള്ള ഇൻഡോർ ഗെയിംസ് കളിക്കാം. മൂവി കാണാൻ മിനി-തീയേറ്ററുമുണ്ട്.
മെട്രോസ്റ്റേ പോലെ പല കൊമേർഷ്യൽ ഇൻഫ്രാസ്ട്രക്‌ടർ വിപുലീകരണ പദ്ധതികളും DMRC പ്ലാൻ ചെയ്തുവരികയാണ്.
Comments