മെട്രോ യാത്രികർക്ക് ബൈക്ക് ടാക്‌സി സർവ്വീസ് ആരംഭിച്ചു
- പി. വി ജോസഫ്
- Nov 14, 2024
- 1 min read

ഡൽഹി മെട്രോ യാത്രക്കാരുടെ സൗകര്യം മുൻനിർത്തി ബൈക്ക് ടാക്‌സി സർവ്വീസ് ആരംഭിച്ചു. DMRC മാനേജിംഗ് ഡയറക്‌ടർ വികാസ് കുമാർ ഈ പുതിയ സേവനമായ 'റൈഡർ (RYDR)' ഉൽഘാടനം ചെയ്തു. സ്ത്രീകൾക്ക് പ്രത്യേകമായി 'ഷീ റൈഡ്‍സ് (SHERYDS)' എന്ന സേവനവും ഉണ്ട്. DMRC യുടെ ഔദ്യോഗിക മൊമെന്‍റം ആപ്പിൽ ബുക്ക് ചെയ്യാം. ഇലക്ട്രിക്ക് സ്‍കൂട്ടറുകളാണ് ഉപയോഗിക്കുക.
രാവിലെ 8 മണി മുതൽ രാത്രി 9 മണി വരെയാണ് സർവ്വീസ്. മെട്രോ സ്റ്റേഷനിൽ നിന്ന് 5 കിലോമീറ്റർ വരെ ദൂരപരിധിയിൽ സേവനം പരിമിതപ്പെടുത്തിയിട്ടുണ്ട്. മിനിമം 10 രൂപയാണ് നിരക്ക്. 2 കിലോമീറ്റർ വരെ 10 രൂപ വീതവും, തുടർന്ന് ഒരു കിലോമീറ്ററിന് 8 രൂപ വീതവുമാണ് നിരക്ക്. ദ്വാരകയിലെ 4 സ്റ്റേഷനുകൾ ഉൾപ്പെടെ തുടക്കത്തിൽ 12 സ്റ്റേഷനുകളിലാണ് സേവനം ലഭ്യമാകുക. ഒരു മാസത്തിനുള്ളിൽ 100 സ്റ്റേഷനുകളിലേക്കും, മൂന്ന് മാസത്തിനകം 250 സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി.










Comments