മെഗാ താരങ്ങൾ ഒന്നിക്കുന്ന “വേട്ടയൻ”
- പി. വി ജോസഫ്
- May 5, 2024
- 1 min read

രജനീകാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്ന “വേട്ടയൻ” എന്ന തമിഴ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് മുംബൈയിൽ പുരോഗമിക്കുന്നു. 33 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും സ്ക്രീൻ സ്പേസ് പങ്കിടുന്നത്. രജനീകാന്തിന്‍റെ 170-ആം ചിത്രമാണ് വേട്ടയൻ. റിലീസ് ഈ വർഷം ഒക്‌ടോബറിൽ ഉണ്ടാകും.
ലൈക പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുബാസ്ക്കരൻ അല്ലിരാജ നിർമ്മിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും ടി.ജെ. ജ്ഞാനവേലൻ നിർവ്വഹിക്കുന്നു.
വലിയൊരു താരനിര അണിനിരക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും മഞ്ജു വാര്യരും അഭിനയിക്കുന്നുണ്ട്.










Comments