മുഖ്യമന്ത്രിക്ക് ജയിലിൽ ഓഫീസ് വേണം"; ഹർജ്ജിക്കാരന് 1 ലക്ഷം രൂപ പിഴ
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 9, 2024
- 1 min read

ന്യൂഡൽഹി: ഭരണ തടസ്സം ഒഴിവാക്കാൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ജയിലിൽ ഓഫീസ് സ്ഥാപിക്കണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. ഹർജ്ജി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹർജ്ജിക്കാരന് 1 ലക്ഷം രൂപ പിഴയും വിധിച്ചു.
അഭിഭാഷകനായ ശ്രീകാന്ത് പ്രസാദാണ് പൊതുതാൽപ്പര്യ ഹർജ്ജിയുമായി കോടതിയെ സമീപിച്ചത്. കാബിനറ്റിലെ മറ്റ് മന്ത്രിമാരുമായി ചർച്ചകൾ നടത്താൻ മുഖ്യമന്ത്രിക്ക് വീഡിയോ കോൺഫറൻസിംഗ് സൗകര്യം ഉൾപ്പെടെ ജയിലിൽ ഓഫീസ് സ്ഥാപിക്കണമെന്നാണ് ഹർജ്ജിയിൽ ആവശ്യപ്പെട്ടത്.
മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന അരവിന്ദ് കേജരിവാളിന്‍റെ ജുഡീഷ്യൽ കസ്റ്റഡി കോടതി മെയ് 20 വരെ നീട്ടിയിരുന്നു.










Comments