top of page

ഭർത്താവിന്‍റെ കുറ്റസമ്മതം; ഭാര്യയെ കൊന്ന് കഷണങ്ങളാക്കി കുക്കറിൽ വേവിച്ചു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jan 23
  • 1 min read
ree

ഭാര്യയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് ഭർത്താവിന്‍റെ കുറ്റസമ്മതം കേട്ട് സ്തംഭിച്ചുപോയി. ഇതുവരെ കേട്ടിട്ടില്ലാത്ത കാര്യങ്ങളാണ് അവർ കേട്ടത്. കൊലപ്പെടുത്തിയ ഭാര്യയെ ചെറു കഷണങ്ങളായി മുറിച്ച് കുക്കറിൽ വേവിച്ചെന്നാണ് ഭർത്താവ് വെളിപ്പെടുത്തിയത്. ഹൈദരാബാദ് സ്വദേശിയായ 45 കാരൻ ഗുരു മൂർത്തിയാണ് ഭാര്യയെ വേവിച്ച വേറിട്ട ഭർത്താവ്.


35 കാരിയായ വെങ്കട്ട മാധവിയെ കാണാനില്ലെന്ന് അവരുടെ അമ്മയാണ് പരാതി നൽകിയത്. സംശയം തോന്നിയതിനെ തുടർന്ന് ഭർത്താവിനെ പോലീസ് ചോദ്യം ചെയ്തു. അപ്പോഴാണ് ഭർത്താവ് ക്രൂര കൃത്യങ്ങൾ വിവരിച്ചത്. ശരീര ഭാഗങ്ങൾ വേവിച്ച ശേഷം അസ്ഥിയും മാംസവും വേർപെടുത്തി ഉരലിൽ ഇടിച്ച് വീണ്ടും കുക്കറിൽ വേവിച്ചു. ഈ പ്രോസസ് മൂന്നു ദിവസം ആവർത്തിച്ച ശേഷം പായ്ക്ക് ചെയ്ത് മീർപേട്ട് തടാകത്തിൽ ഒഴുക്കിയെന്നാണ് ഗുരു മൂർത്തി കുറ്റസമ്മതത്തിൽ പറയുന്നത്.


വിമുക്ത ഭടനായ ഗുരു മൂർത്തി നിലവിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയാണ്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page