top of page

ഭർത്താവ് ജയിലിൽ; "കൊല്ലപ്പെട്ട" ഭാര്യ മറ്റൊരാൾക്കൊപ്പം

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Apr 5
  • 1 min read

കർണാടകയിലെ ബസവനഹല്ലിയിലാണ് സിനിമാ കഥയെ വെല്ലുന്ന ട്വിസ്റ്റ്. ഭാര്യ മല്ലിക കാമുകന്‍റെ കൂടെ ഒളിച്ചോടിയപ്പോൾ തിരികെയെത്തിക്കാൻ ഭർത്താവായ സുരേഷ് നടത്തിയ ശ്രമം പരാജയപ്പെട്ടു. അടവുതന്ത്രമെന്ന നിലയിൽ അയാൾ മിസ്സിംഗ് കേസ് ഫയൽ ചെയ്തു. പോലീസിന്‍റെ അന്വേഷണത്തിനിടെ ഒരു സ്ത്രീയുടെ മൃതദേഹം കിട്ടി. തിരിച്ചറിയാൻ കഴിയാതിരുന്ന അത് മല്ലികയുടേതാണെന്ന് പോലീസ് പറഞ്ഞത് വിശ്വസിച്ച സുരേഷ് അന്ത്യകർമ്മങ്ങൾ നടത്തുകയും ചെയ്തു. മല്ലികയെ സുരേഷ് കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറഞ്ഞതോടെ സ്ഥിതി മാറി. അറസ്റ്റിലായ സുരേഷ് 2022 മുതൽ ജയിലിലാണ്. കഴിഞ്ഞയഴ്ച്ചയാണ് മല്ലികയെ മറ്റൊരാൾക്കൊപ്പം സുരേഷിന്‍റെ കൂട്ടുകാർ കണ്ടെത്തിയത്. വിവരമറിഞ്ഞ പോലീസ് മല്ലികയെ കസ്റ്റഡിയിൽ എടുത്ത് മൈസൂരിലെ കോടതിയിൽ ഹാജരാക്കി. നടപടിക്രമങ്ങൾ തുടരുകയാണ്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page