ഭാര്യയുടെ കാമുകനെ ജീവനോടെ കുഴിച്ചുമൂടി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 26
- 1 min read

റോഹ്‍തക്കിൽ ജഗ്‌ദീപ് എന്നയാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് രണ്ട് പേരെ ഹരിയാന പോലീസ് അറസ്റ്റ് ചെയ്തു. കൊലയാളിയായ ഹർദീപിന്‍റെ വീട്ടിൽ വാടകക്കാരനായ ജഗ്‌ദീപ് യോഗ അധ്യാപകനായിരുന്നു. തന്‍റെ ഭാര്യയുമായി രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഹർദീപും കൂട്ടാളിയും അയാളെ തട്ടിക്കൊണ്ടുപോയത്. ഏഴടി താഴ്ച്ചയുള്ള കുഴിയിൽ ജീവനോടെ മൂടുകയാണ് ചെയ്തതെന്ന് പോലീസ് കണ്ടെത്തി. ഡിസംബറിലാണ് ഈ ക്രൂരകൃത്യം നടന്നത്. അന്വേഷണത്തിനൊടുവിൽ ഇന്നലെ പോലീസ് മൃതദേഹം പുറത്തെടുത്തു.










Comments