top of page

ഭാര്യ മരിച്ച ICU വിൽ ഭർത്താവ് സ്വയം വെടിവെച്ച് മരിച്ചു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jun 19, 2024
  • 1 min read


ree

ആസ്സാം ആഭ്യന്തര വകുപ്പ് സെക്രട്ടറി ശിലാദിത്യ ഛേതിയ സ്വയം വെടിവെച്ച് മരിച്ചു. ഭാര്യ മരിച്ച ആശുപത്രിയിൽ എത്തിയാണ് അദ്ദേഹം സ്വയം മരണം വരിച്ചത്. ഭാര്യ അഗമോണി ബൊർബോറുവ ഗോഹട്ടിയിലെ നെംകെയർ ആശുപത്രിയിൽ ICU വിൽ കുറച്ചുനാളുകളായി കാൻസർ ചികിത്സയിലായിരുന്നു. മരണ വിവരം അറിഞ്ഞെത്തിയ ഛേതിയ ഭാര്യക്കുവേണ്ടി അൽപ്പനേരം തനിച്ചിരുന്ന് പ്രാർത്ഥിക്കണമെന്ന് പറഞ്ഞാണ് ICU വിലെ സ്റ്റാഫിനെ പുറത്തേക്ക് പറഞ്ഞുവിട്ടത്. നിമിഷങ്ങൾക്കുള്ളിൽ വെടിയൊച്ച കേട്ട് ഓടിയെത്തിയവർ അദ്ദേഹം ഭാര്യക്ക് സമീപം മരിച്ചു കിടക്കുന്നതാണ് കണ്ടത്.


രാഷ്‍ട്രപതിയിൽ നിന്ന് 2015 ൽ ധീരതക്കുള്ള പോലീസ് മെഡൽ ലഭിച്ചിട്ടുള്ള ഛേതിയ 2009 ബാച്ച് IPS ഓഫീസറാണ്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page