top of page

ഭീമൻ ഛിന്നഗ്രഹം ഭൂമിയുമായി നേർക്കുനേർ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Apr 10
  • 1 min read

2023 KU എന്ന് പേരിട്ടിരിക്കുന്ന ഭീമൻ ഛിന്നഗ്രഹം നാളെ ഭൂമിയുടെ അടുത്തുകൂടി കടന്നുപോകും. 35-നില കെട്ടിടത്തിന്‍റെ വലുപ്പമുള്ള, അപ്പോളോ ഗണത്തിൽ പെടുന്ന ഈ ഛിന്നഗ്രഹം മണിക്കൂറിൽ 64,827 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്. നാളെ ഇന്ത്യൻ സമയം രാത്രി 9.05 നാണ് അത് ഭൂമിയോട് ഏറ്റവും അടുത്തെത്തുക. അപ്പോൾ ഭൂമിയിൽ നിന്ന് ഒരു ദശലക്ഷം കിലോമീറ്റർ അകലെ ആയിരിക്കും. സുരക്ഷിതമായ അകലം ഉണ്ടെങ്കിലും ഗുരുത്വാകർഷണം മൂലം സഞ്ചാരപാതയിൽ വ്യതിചലനം ഉണ്ടായാൽ ഭൂമിക്ക് പ്രത്യാഘാതം ഉണ്ടാകാമെന്ന ആശങ്ക NASA പങ്കുവെച്ചിട്ടുണ്ട്.


ഗതി മാറി ഭൂമിയിൽ പതിച്ചാൽ അനവധി അണുബോംബുകൾ പൊട്ടുന്നതിലും ഭീകരമായിരിക്കും അവസ്ഥ.അത് പതിക്കുന്ന മേഖലയിലെ നഗരങ്ങൾ അപ്പാടെ അപ്രത്യക്ഷമാകുമെന്നാണ് NASA പറയുന്നത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page