top of page

ഭൂമിക്ക് നേർക്ക് പാഞ്ഞടുക്കുന്ന ഛിന്നഗ്രഹങ്ങൾ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jun 9, 2024
  • 1 min read
ree

ഈയാഴ്ച്ച ഒന്നിലധികം ഛിന്നഗ്രഹങ്ങളാണ് ഭൂമിക്ക് നേർക്ക് വരുന്നത്. അഞ്ചെണ്ണം അടുത്തുവരുന്നുണ്ടെന്നാണ് നാസയുടെ മുന്നറിയിപ്പ്. അതിലൊന്ന് 1467 അടി വലുപ്പമുള്ള 2024 CR9 എന്ന ഭീമൻ ഛിന്നഗ്രഹമാണ്. മണിക്കൂറിൽ 26,500 കിലോമീറ്റർ വേഗത്തിൽ കുതിച്ചുപായുന്ന അത് ജൂൺ 11 നാണ് ഭൂമിയോട് ഏറ്റവും അടുത്തെത്തുക. ഇന്ത്യൻ സമയം പുലർച്ചെ 5.33 നാണ് അത്. ഭാഗ്യവശാൽ ഭൂമിയോട് ഏറ്റവും അടുത്തെത്തുമ്പോൾ അത് ഭൂമിയിൽ നിന്ന് 7.3 ദശലക്ഷം മൈൽ അകലെ ആയിരിക്കും. അതായത് ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തേക്കാൾ 18.7 മടങ്ങ് കൂടുതൽ ദൂരം.


മിക്ക ഛിന്നഗ്രഹങ്ങളും ചൊവ്വക്കും വ്യാഴത്തിനും ഇടക്കുള്ള മേഖലയിലായതിനാൽ ഭൂമിക്ക് ഒരിക്കലും ഭീഷണിയാവില്ല. എന്നാൽ 2024 CR9 പോലുള്ള അമോർ ഗണത്തിൽ പെട്ടവയുടെ സഞ്ചാരപാത ഭൂമിക്ക് സമീപത്തുകൂടിയാണ് കടന്നുപോകുക. സഞ്ചാരപഥത്തിൽ നേരിയൊരു വ്യതിചലനം സംഭവിച്ചാൽ അത് ഭൂമിക്കുള്ള ഭീഷണി വർധിപ്പിക്കും. ഭൂമിയിൽ പതിച്ചാൽ സങ്കൽപ്പിക്കാനാകാത്ത വിനാശങ്ങൾക്ക് ഇടവരുത്തുകയും ചെയ്യും.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page