ബറേലിയിൽ ഈസ്റ്റർ ആഘോഷം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Apr 21
- 1 min read

ബറേലി കാന്‍റിൽ നവ്യാനുഭൂതി പകർന്ന് ഗരുഡ് കാന്‍റീൻ സ്റ്റാഫ് ജാതിമത ഭേദമെന്യേ ഈസ്റ്റർ ആഘോഷിച്ചു. കാന്‍റീൻ ഓഫീസർ കേണൽ സുധീ പ്രകാശിന്‍റെ നേതൃത്വത്തിൽ കേക്ക് മുറിച്ച് ഈസ്റ്റർ ആഘോഷിച്ചു.

ചടങ്ങിനോടൊപ്പം അഗ്‌നിശമന വാരത്തോടനുബന്ധിച്ച് പ്രാക്‌ടീസും നടത്തി. വിരമിച്ച പ്രിൻസിപ്പാൾ ശ്രീമതി പ്രഭ, ലെഫ്റ്റനന്‍റ് ജനറൽ ജെ.എസ്.ധില്ലോൺ, ശ്രീമതി ധില്ലോൺ ഡോ.മാധുരി, ഡോ. ഷിമ്മി, ഡോ. ജോഷി, സുബേദർ സൈദുൽ ഖാൻ, ശ്രീ ജെയിംസ് തുടങ്ങിയവർ വിശിഷ്‍ടാഥിതികളായി പങ്കെടുത്തു.
Comments