ബറെയ്‌ലിയിൽ വിഷു ആഘോഷിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Apr 14
- 1 min read

ഉത്തർപ്രദേശിലെ ബറെയ്‌ലിയിൽ മലയാളി സമൂഹം വിഷു ആഘോഷിച്ചു.ജാതി-മത ഭേദമെന്യ കേരളത്തനിമ നിലനിർത്തി ദീപം കൊളുത്തി ശ്രീമതി പ്രഭ മധുസൂദനൻ പ്രാരംഭം കുറിച്ചു. വിഷുവിന്‍റെ ഭാഗമായി കണികാണൽ, കൈനീട്ടം കൊടുക്കൽ എന്നിവയും സദ്യയും ഉണ്ടായിരുന്നു.

മുഖ്യാതിഥിയായി മേജർ ആനന്ദ് നായരും, വിശിഷ്‍ടാതിഥികളായി ഡോ. മാധുരി, ഡോ. വൈഷ്‍ണവി, ഹവിൽദർ അമൽ, ഡോ. വന്ദന, ശ്രീ സൂര്യപ്രകാശ്, മാനേജർ ജി.എസ്. ധാനു, സുബേദാർ സൈദുൽ അലി, കേണൽ സുധീർ പ്രകാശ് എന്നിവരും പങ്കെടുത്തു.










Comments