ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 9
- 1 min read

രക്തദാനം സുരക്ഷിതമാണ്, ദാതാവിന്റെ ആരോഗ്യത്തിന് ഹാനികരമല്ല. ഒരാളുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയുന്ന ഒരു ലളിതമായ പ്രക്രിയയാണിത് എന്ന് ഒരിക്കൽ കൂടി ഓർമിപ്പിച്ചു കൊണ്ട് ബ്ലഡ് ഡോണേർസ് കേരള (ബി.ഡി.കെ), ഡൽഹി ചാപ്റ്റർ എയിംസുമായി സഹകരിച്ച് മുത്തൂറ്റ് റീജിയണൽ ഓഫീസിൽ വച്ച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. നൂറോളം ആളുകൾ പങ്കെടുത്ത ക്യാമ്പിൽ എയിംസ് ബ്ലഡ് ബാങ്ക് സീനിയർ റസിഡൻ്റ് ഡോക്ടർ ഡോ. മാൻവി, ജൂനിയർ റസിഡൻ്റ് ഡോ. മോഹന കൃഷ്ണ കുമാർ മറ്റ് സപ്പോർട്ടിങ് സ്റ്റാഫ്സ് എന്നിവരുടെ നേതൃത്വത്തിൽ ആണ് ഈ ക്യാമ്പ് നടന്നത്. ബ്ലഡ് ഡോണേഴ്സ് കേരള പ്രസിഡൻ്റ് ശ്രീ സിനു ജോൺ കറ്റാനം, വൈസ് പ്രസിഡന്റ് Dr. ടി. ഒ. തോമസ്, എക്സിക്യൂട്ടീവ് അംഗം ശ്രീ ജി.സജൻകുമാർ ശ്രീ ദീപക് ചന്ദന, സീനിയർ റീജിയണൽ മാനേജർ, ശ്രീ ദിലീപ് കുമാർ, സീനിയർ മാനേജർ (CSR) മുത്തൂറ്റ് ഗ്രൂപ്പ് എന്നിവർ സന്നിഹിതരായിരുന്നു.

രക്തദാനം ചെയ്യുന്നത് എല്ലാവരും തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി പരിഗണിക്കണമെന്നും, നിങ്ങളുടെ ദാനം ആവശ്യമുള്ള ഒരാൾക്ക് ജീവിതത്തിന്റെ സമ്മാനമാകാമെന്നും യോഗത്തിൽ BDK ഭാരവാഹികൾ ഓർമിപ്പിച്ചു.
ശ്രീ. പവിത്രൻ കൊയിലാണ്ടി മുഖ്യ ഉപദേശകനായ ബ്ലഡ് ഡോണേഴ്സ് കേരളയുടെ രക്ഷാധികാരി ശ്രീ മധുസൂദനും സെക്രട്ടറി ശ്രീ നോബി ചാണ്ടി , ട്രഷർ വി. എസ് സിജുവും പ്രസംഗിച്ചു.










Comments