ബാലഗോകുലം ദക്ഷിണ മദ്ധ്യ മേഖല വാർഷിക പൊതുസമ്മേളനവും വിഷു ഗ്രാമോത്സവും നടത്തി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Apr 29
- 1 min read

ബാലഗോകുലം ദക്ഷിണ മദ്ധ്യ മേഖല വാർഷിക പൊതുസമ്മേളനവും വിഷു ഗ്രാമോത്സവവും ലളിത് മഹാജൻ സ്കൂൾ, വസന്ത് വിഹാറിൽ വെച്ച് നടത്തി. മേഖലാ അധ്യക്ഷൻ വി എസ് സജീവ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന വാർഷിക പൊതുസമ്മേളനത്തിൽ, 2024-25 വർഷത്തെ പ്രവർത്തന റിപ്പോർട്ട്, സംഘടനാ റിപ്പോർട്ട്, വരവ് ചിലവ് കണക്ക് എന്നിവ അവതരിപ്പിച്ചു.
തുടർന്ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ പി കെ സുരേഷ് മേഖലയുടെ 2025-26 വർഷത്തേക്കുള്ള 35 പേരടങ്ങിയ പുതിയ മേഖലാ സമിതിയുടെ പ്രഖ്യാപനം നിർവഹിച്ചു. ദക്ഷിണ മദ്ധ്യ മേഖലാ ഭാരവാഹികളായി എം ഡി രാധാകൃഷ്ണൻ (രക്ഷാധികാരി), കെ പി രാജീവൻ, ആര്യ വാസുദേവൻ, കെ സി സുശീൽ (സഹ രക്ഷാധികാരി), വി എസ് സജീവ് കുമാർ(അധ്യക്ഷൻ), സുജ രാജേന്ദ്രൻ, സി രാമചന്ദ്രൻ, ടി കെ സന്തോഷ് കുമാർ (ഉപാധ്യക്ഷൻ), സുനിൽകുമാർ (ജനറൽ സെക്രട്ടറി), ഗിരീഷ് എസ് നായർ (ഓർഗനൈസിങ് സെക്രട്ടറി) വി നാരായണൻകുട്ടി ( ജോ. ഓർഗനൈസിങ് സെക്രട്ടറി ), എ ഹരീഷ്, ഇന്ദ്ര ആനന്ദ്, ബിനീഷ്, ബിജി കൃഷ്ണൻ (സെക്രട്ടറി) വിഷ്ണുദാസ് (ട്രഷറർ), ബിനു (ജോ. ട്രഷറർ) വിജയ സുനിൽ (ഭഗിനി പ്രമുഖ്), സേതുലക്ഷ്മി, ഹൃദ്യ ഹരീഷ്, ധന്യ വിപിൻ (സഹ ഭഗിനി പ്രമുഖ്) കൂടാതെ വിവിധ സംയോജകരായി മായ വി നായർ (അമൃതഭാരതി), ഷിംന രത്ന പ്രകാശ്, ആശാ ഗിരീഷ് (മലയാളം ക്ലാസ്സ് ) പ്രകാശ് കുമാർ, രാധാകൃഷ്ണൻ നായർ ( സംയക്), സി ശ്രീജിത്ത് (മയിൽപീലി), മുരളി, സജിത ജയപ്രകാശ് (കൈയ്യെഴുത്തു പുസ്തകം ) ലജു വത്സൻ, ആശാ ഗിരീഷ് (വിവേക യുവ ജാഗ്രത), ജയകൃഷ്ണൻ, സുജയ് (കലാപരിപാടി), കെ സി സുശീൽ (മീഡിയ) വിവിധ കമ്മിറ്റി മെമ്പർമാരായി അശോകൻ, വി വി മനോജ്, എം ആർ രജീഷ്, രാജേഷ് കുമാർ, വിപിൻദാസ് പി, ബിന്ദു ഷിജു, പ്രീത സുഭാഷ്, രാഖി സജിത്ത് എന്നിവരെ തിരഞ്ഞെടുത്തു. ചടങ്ങിൽ ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ പി കെ സുരേഷ്, മാർഗദർശി എൻ വേണുഗോപാൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
തുടർന്ന് നടന്ന വിഷു ഗ്രാമോത്സവം ആർ കെ പുരം എംഎൽഎ അനിൽ ശർമ ഉദ്ഘാടനം ചെയ്തു. വിഷുക്കണി ദർശനവും, ചടങ്ങിൽ പങ്കെടുത്ത കുട്ടികൾക്കും വിഷു കൈനീട്ടവും നൽകിയതിനുശേഷം
മേഖലയിലെ 12 ബാലഗോകുലങ്ങളിലെ കുട്ടികളും ഗോകുല ബന്ധുക്കളും അണിയിച്ചൊരുക്കിയ വിവിധങ്ങളായ കലാ കായിക പരിപാടികളോടെ വിഷു ഗ്രാമോത്സവം വിപുലമായി ആഘോഷിച്ചു. 500 ഓളം ഗോകുല ബന്ധുക്കൾ പങ്കെടുത്ത ചടങ്ങ് വിഭവ സമൃദ്ധമായ വിഷു സദ്യയോടെ സമാപിച്ചു.










Comments