top of page

ബാലഗോകുലം ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി മഹാവീർ എൻക്ലാവ്, രാധമാധവം ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടത്തിയ മഹാശോഭ യാത്രയിൽ ഒത്തുചേർന്നവർ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 4 days ago
  • 1 min read

ree

ഡൽഹി /മഹാവീർ എൻക്ലാവ്:

: ബാലഗോകുലം ഡൽഹി ദക്ഷിണ മദ്ധ്യ മേഖലയിലെ രാധാമാധവം ബാലഗോകുലം 16/08/25 ന്, മഹാവീർ എൻക്ലേവ്, പിങ്ക് അപാർട്മെന്റിൽ നിന്ന് ശോഭായാത്രയോടെയും ദ്വാരക അയ്യപ്പക്ഷേത്രത്തിൽ വച്ച് ഉറിയടി, ഗോപികാനൃത്തം, പ്രഭാഷണം, അന്നദാനം, ദിവസ പൂജ തുടങ്ങി പരിപാടികളോടെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ചു.


ആഘോഷത്തിന്റെ ഭാഗമായി കെ സോഹൻ ലാൽ, രാഷ്ട്രീയ സ്വയസേവക് സംഘം ഡൽഹി പ്രാന്ത് വിസ്ത്രിത് കാര്യകാരിണി സദസ്യൻ

ജന്മാഷ്ടമി സന്ദേശം നൽകി.

ലളിത ഗർഗ്, ബാൽ സൻസ്കാർ കേന്ദ്ര പ്രാന്ത് ടോളി, സീമ ജെയിൻ, പ്രസിഡന്റ്‌, RWA പിങ്ക് അപാർട്മെന്റ് തുടങ്ങിയവർ ഭദ്രദീപം തെളിയിച്ചുകൊണ്ട് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. തുടർന്ന് ചടങ്ങിൽ പങ്കെടുത്തവർക്ക്‌ പ്രസാദം വിതരണം ചെയ്തു.

ree

ചെണ്ടമേളത്തിന്റെയും അലങ്കരിച്ച രഥത്തിന്റെയും

കൃഷ്ണ-രാധാ വേഷമിട്ട കുഞ്ഞുങ്ങളുടെ നൃത്തത്തിന്റെയും

അകമ്പടിയോടെയുള്ള ശോഭ യാത്രയിലും തുടർന്ന് നടന്ന ആഘോഷ പരിപാടികളിലും 250 ലേറെ പേർ പങ്കെടുത്തുകൊണ്ട് ഈ വർഷത്തെ ജന്മാഷ്ടമി ആഘോഷം അവിസ്മരണീയമാക്കി.


ചടങ്ങുകൾക്ക് ആഘോഷ പ്രമുഖ് സി രാമചന്ദ്രൻ, ബാലഗോകുലം അദ്യക്ഷ ലഞ്ചു വിനോദ്, കാര്യദർശി കെ സി സുശീൽ, ട്രഷറർ വിപിൻദാസ് പി,

ബാലമിത്രം ധന്യ വിപിൻ, ഭഗിനി പ്രമുഖ് രജിത രാമചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.


അതിന് ശേഷം മംഗള ശ്ലോകത്തോടെ ചടങ്ങുകൾ സമാപിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page