ബിലീവേഴ്‌സ് ചർച്ച് ഈസ്റ്റേൺ സഭാധ്യക്ഷൻ കാലം ചെയ്തു
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 8, 2024
- 1 min read

കെ.പി. യോഹന്നാൻ എന്ന പേരിൽ പ്രസിദ്ധനും മലയാളികൾക്ക് സുപരിചിതനുമായ മാർ അത്തനേഷ്യസ് യോഹാൻ കാലം ചെയ്തു. 74 വയസ്സായിരുന്നു. അമേരിക്കയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ചികിത്സയിലായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് ബിലീവേഴ്‌സ് ചർച്ച് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ആത്മീയയാത്ര എന്ന റേഡിയോ സുവിശേഷ പരിപാടി വളരെ പ്രസിദ്ധമായിരുന്നു. ഗോസ്പ്പൽ ഫോർ ഏഷ്യ എന്ന സംഘടന സ്ഥാപിച്ച് സുവിശേഷ ദൗത്യം വിപുലീകരിച്ചു.










Comments