"ബ്രെസ്റ്റിൽ പിടിച്ചാൽ റേപ്പ് ആവില്ല" - വിവാദ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 26
- 1 min read

അലഹാബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീം കോടതി ഇന്ന് സ്റ്റേ ചെയ്തു. ഒരു പെൺകുട്ടിയുടെ മാറിടത്തിൽ പിടിക്കുന്നതും, പാവാട അഴിക്കുന്നതും ബലാൽസംഗമോ ബലാൽസംഗ ശ്രമമോ ആയി കണക്കാക്കാൻ പറ്റില്ലെന്ന വിധിയാണ് സ്റ്റേ ചെയ്തത്. കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതും ബലാൽസംഗ ശ്രമമായി കാണാനാകില്ലെന്നായിരുന്നു നിരീക്ഷണം. "ഇത് ഗൗരവമേറിയ കാര്യമാണ്, ഈ ഉത്തരവ് പുറപ്പെടുവിച്ച ജഡ്‌ജിക്ക് ഒട്ടും കാര്യബോധമില്ലെന്ന് പറയേണ്ടി വരുന്നതിൽ പ്രയാസമുണ്ട്" ജസ്റ്റിസ് ബി.ആർ. ഗവായിയുടെ അധ്യക്ഷതയിലുള്ള സുപ്രീം കോടതി ബെഞ്ച് പറഞ്ഞു.
ഒരു 11 കാരി പെൺകുട്ടിയോട് രണ്ട് പേർ നടത്തിയ അതിക്രമമാണ് കേസിന് ആസ്‍പദമായ സംഭവം. കുട്ടിയുടെ മാറിൽ പിടിക്കുകയും പൈജാമയുടെ വള്ളി അഴിക്കുകയും ചെയ്ത അക്രമികൾ കുട്ടിയെ വലിച്ചിഴച്ച് ഒരു കലുങ്കിനടിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. വഴിപോക്കരിൽ ചിലരാണ് കുട്ടിയെ രക്ഷിച്ചത്.










Comments