ബ്രോഡ്‍ബാൻഡ് വിപ്ലവം; സ്റ്റാർലിങ്ക് കണക്ഷന് എയർടെലും ജിയോയും
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 12
- 1 min read

സ്റ്റാർലിങ്കിന്‍റെ സാറ്റലൈറ്റ് ഇന്‍റർനെറ്റ് ഇന്ത്യയിൽ ഉടൻ യാഥാർത്ഥ്യമാകും. ഇലോൺ മസ്ക്കിന്‍റെ സ്‍പേസ്‍എക്‌സുമായി ഭാരതി എയർടെലും, റിലയൻസ് ജിയോയും എഗ്രിമെന്‍റ് ഒപ്പ് വെച്ചു. റഗുലേറ്ററി അപ്രൂവൽ കിട്ടിയാൽ മതി ഇന്ത്യയിലെ ഉൾനാടൻ ഗ്രാമങ്ങളിൽ വരെ ഹൈ-സ്‍പീഡ് ഇന്‍റർനെറ്റ് ലഭ്യമാകും.
ഭൗമസ്ഥിര (Geostationary) ഉപഗ്രഹങ്ങൾ മുഖേനയാണ് സാറ്റലൈറ്റ് ഇന്‍റർനെറ്റ് ലഭ്യമാകുക. ഇലോൺ മസ്ക്കിന്‍റെ സ്റ്റാർലിങ്കിന് പുതിയ റിപ്പോർട്ട് അനുസരിച്ച് 7000 ലധികം ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലുണ്ട്.










Comments