ബ്രാഡ് പിറ്റിന്‍റെ മക്കൾ പേരിൽ നിന്ന് പിറ്റ് ഒഴിവാക്കുന്നു
- ഫിലിം ഡെസ്ക്
- Jun 2, 2024
- 1 min read

ഹോളിവുഡിലെ സെലിബ്രിറ്റി താരമാണ് ബ്രാഡ് പിറ്റ്. ഹിറ്റ് സിനിമകളിലെ നായകൻ. അഭിനേതാവായും നിർമ്മാതാവായും പ്രശസ്തൻ. . സെലിബ്രിറ്റി താരങ്ങളായ ജെനിഫർ ആനിസ്റ്റൺ, ആഞ്ജലീന ജോളി എന്നിവരെ വിവാഹം കഴിച്ചെങ്കിലും ഇരുവരിൽ നിന്നും വിവാഹമോചനം നേടി. സ്വന്തമായി മൂന്ന് മക്കളുള്ള അദ്ദേഹം വേറെ മൂന്ന് മക്കളെ ദത്തെടുക്കുകയും ചെയ്തിരുന്നു.
എല്ലാ മക്കൾക്കും പേരിനൊപ്പം പിറ്റ് ചേർത്തിട്ടുണ്ടെങ്കിലും പലർക്കും പിറ്റ് എന്ന പേരിനോട് താൽപ്പര്യമില്ല. 18 വയസ്സുള്ള ഷിലോഹ് നൌവെൽ ജോളി പേരിൽ നിന്ന് പിറ്റ് ഒഴിവാക്കാൻ ലോസ് ആഞ്ചലസിലെ സുപ്പീരിയർ കോടതിയിൽ പെറ്റിഷൻ സമർപ്പിച്ചിരിക്കുകയാണ്. 15 വയസ്സുള്ള മകൾ വിവിയെൻ ജോളി ഇയ്യിടെ പേരിനൊപ്പമുള്ള പിറ്റ് നിയമപരമായി ഒഴിവാക്കി കഴിഞ്ഞു. ഏറ്റവും മൂത്ത മകൾ സഹാറ മാർലെ ജോളിയും കഴിഞ്ഞ വർഷം പേരിൽ നിന്ന് നിയമപരമായി പിറ്റ് ഒഴിവാക്കി.
വിവാഹമോചനത്തിന് ശേഷം മക്കളുമായുള്ള ബന്ധവും ബ്രാഡ് പിറ്റിന് നിലനിർത്താൻ കഴിഞ്ഞില്ല. മക്കളുമായി പലപ്പോഴും വഴക്കിട്ടതായും റിപ്പോർട്ടുണ്ട്.










Comments