ബിയർ കുടിക്കാൻ 25 വയസ് വരെ കാക്കേണ്ട; ഡൽഹിയിൽ മിനിമം പ്രായം 21 ആക്കുന്നു.
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 13
- 1 min read

ബിയർ കുടിക്കാനുള്ള നിയമപരമായ മിനിമം പ്രായം 21 ആക്കുന്ന കാര്യം ഡൽഹി സർക്കാർ പരിഗണിക്കുന്നു. നിലവിൽ ഡൽഹിയിൽ മിനിമം പ്രായം 25 ആണ്. ഡൽഹി മദ്യ നയത്തിന്‍റെ അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച പ്രൊപ്പോസൽ ചർച്ച ചെയ്തത്.
ഡൽഹിയും ഹരിയാനയും ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലാണ് നിലവിൽ ബിയർ കുടിക്കാനുള്ള മിനിമം പ്രായം 25. ആന്ധ്രാപ്രദേശും തമിഴ്‌നാടും ഉൾപ്പെടെ പതിനഞ്ച് സംസ്ഥാനങ്ങളിൽ മിനിമം പ്രായം 21 ആണ്. കേരളത്തിൽ മാത്രം 23 ആണ് നിയമപരമായ മിനിമം പ്രായം.
ബീഹാർ ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ സമ്പൂർണ മദ്യ നിരോധനം നിലവിലുണ്ട്.










Comments